1921 ല്‍ പഴയ പള്ളിമേടയോട് ചേര്‍ന്ന് വൈദീകരുടെയും സന്യാസിനിമാരുടെയും മേൽനോട്ടത്തിൽ
സെന്റ് ആന്റ്ണീസ് എല്‍ പി സ്കൂള്‍ പ്രവർത്തനം ആരംഭിച്ചു. പുരോഗതിയിലേക്ക് നടന്നുകൊണ്ടിരുന്ന
കിഴക്കമ്പലം ദേശത്തിന് ഉണര്‍വ്വേകിയത് ഈ വിദ്യാഭ്യസസ്ഥാപനമായിരുന്നു. ഇന്നും ഈ വിദ്യാഭ്യാസ ഉപ
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും സെന്റ് EBA TITS എല്‍. പി. സ്കൂളിലാണ്
എന്നത് ഇതിന്റെ മഹിമകൂട്ടുന്നു.
1949-ല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിന് അംഗീകാരം ലഭിച്ചു. കിഴക്കമ്പലത്തെ നാനാജാതി മതസ്ഥ
രായ സാധാരണക്കാരുടെ അക്ഷരമുറ്റമാണ് ഈ സ്കൂള്‍. സ്കൂളിന്റെ ആരംഭത്തില്‍ ഏറ്റെടുത്ത അതേ
ചൈതന്യം ഇന്നും നിലനിര്‍ത്തിക്കൊണ്ട് ഏവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാട്ചപ്പാടോടുകൂടെ
യാണ് ഈ സ്ഥാപനം മുന്നോട്ടുപോകുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരങ്ങളുടെ സമ
വാക്യങ്ങളെ നെഞ്ചിലേറ്റിനടത്തുവാന്‍ ഈ സ്ഥാപനം എന്നും പ്രത്ജ്ഞാബന്ധമാണ്. കിഴക്കമ്പലം സെന്റ്
ആന്റ്ണീസ് ഫൊറോനയുടെ കീഴിലുള്ള സെന്റ് ആന്റ് ണീസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ
ഈ വിദ്യാലയം അനുദിനം മുന്നോട്ടുപോകുന്നു. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന ബഹു. വികാരിമാരാ
യിരിക്കും വിദ്യാലയത്തിന്റെ മാനേജര്‍മരായി സേവനം അനുഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി
വെരി റവ. ഫാ. ഫ്രാന്‍സിസ് അരീക്കലാണ് സ്കൂള്‍ മാനേജര്‍. അച്ചന്റെ അനുഭവപരതയും ദീര്‍ഘവീണവും
സ്കൂളിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.
ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിതനായത് ഫാ. ജോസഫ് താഴത്തുവീട്ടിലച്ച
നാണ്. പിന്നീട് ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ പ്രാധാന അദ്ധ്യാപകനായി ചുമലയേറ്റത് ഫാ. ജോസഫ്
വിളങ്ങാട്ടിലച്ചനാണ്. വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും മൂല്യബോധവും വളര്‍ത്തുന്നതില്‍ അക്ഷീണം യത്നി
ച്ചവരാണ് ഇവര്‍. ഇന്ന് കാലങ്ങള്‍ പിന്നിട്ട് വളര്‍ച്ചയുടെ ഒയന്നത്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മികച്ച വിജ
യശതമാനത്തോടൊപ്പം കലാപരവും കായികവുമായ വിദ്യാര്‍ത്ഥികളുടെ സമ്രവര്‍ച്ചയെ ഇത് ലക്ഷ്യം വയ്ക്കു
ന്നു. പല മത്സരവേദികളിലും അജയ്യമായി മുന്നേറുന്നതിനും സ്‌കൂളിന്റെ യശസ്സ് ഉയര്‍ത്തിക്കാട്ടുന്നതിനും
ഇവിടുത്തെ കൂട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസസ്ഥാപനത്തില്‍ അക്ഷരജ്ഞാനം കൈവരിച്ച് ലോക
ത്തിന്റെ നാനാതുറകളില്‍ പ്രത്യേകിച്ച് കലാകായിക രാഷ്ട്രീയ സാമൂഹികരംഗത്ത് സേവനം ചെയ്യുന്നവര്‍
നിരവധിയാണ്. അതില്‍ ഏടുത്തുപറയേണ്ട വ്യക്തിത്വമാണ് അന്താരാഷ്ട്ര ഹോക്കി ചമ്പ്യനായ ഒളിമ്പ്യന്‍
ശ്രീ. ശ്രീജേഷ്.
വളര്‍ച്ചയുടെ പടവുകളില്‍ പിന്നിട്ട വഴികളിലേക്ക് നോക്കുമ്പോള്‍ ഇന്ന് എല്ലാ അത്യാധുനിക TUDE:
ങ്ങളടോടും കൂടിയ നൂതന സാങ്കേതികവിദ്യയുടെ കയ്യപ്പോടുകൂടെ ഈ വിദ്യാഭ്യാസസ്ഥാപനം മുന്നേറുന്നു.
അതിന് വഴിതെളിച്ചത് കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് 2015-ല്‍ പുതുക്കി നിര്‍മ്മിക്കപ്പെട്ട സ്‌കൂള്‍
കെട്ടിടമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ആശ്രയി
ക്കാവുന്ന സ്ഥാപനമാണ് സെന്റ് ജോസഫ് ഹയര്‍ സെക്കന്റ് റി സ്‌കൂള്‍. ഹൈടെക്ക് ക്ലാസ്മുറികള്‍, സ്മാര്‍ട്ട്
ക്ലാസ് റൂം, ഹയര്‍ സെക്കന്റ് റി, ഹൈസ്ക്കൂള്‍ , യൂ. പി സ്ക്കൂള്‍ എന്നിവയ്ക്കായി പ്രത്യേക കമ്പ്യൂട്ടര്‍ ലാബു
കള്‍, ഫുഡ്‌ബോള്‍ പരിശീലനം, നീന്തല്‍ പരിശീലനം അതോടൊപ്പം കുട്ടികളുടെ ശാസ്ത്രസാങ്കേതിക
നൈപുണ്യവികസനത്തന് സഹായകമായ സയന്‍സ് ലാബ്, ഭാഷാ പുരോഗതിക്കാവശ്യമായ ലാഗ്യേജ് ലാബുകള്‍ എന്നിവയും ഇവിടെയുണ്ട്. എല്ലാ കുട്ടികള്‍ക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കുവാന്‍ സഹായകമായ ഭക്ഷ
ണശാലകള്‍, spe, littile kites, scout and guide, redcross, 195], വിവിധ ക്ലബുകള്‍ വളരെ സജ്ജീവമായി
പ്രവര്‍ത്തിച്ച് വരുന്നു. മാത്രമല്ല മൂല്യബോധം വളര്‍ത്തുന്നതിനായി മോറൽ സയന്‍സ് ക്ലാസുകളും എല്ലാ
ആദ്യവെള്ളിയാഴ്ചകളിലും വി.കുര്‍ബാനയും പ്രാര്‍ത്ഥനാക്കൂട്ടായ്മയും സംഘടിപ്പിച്ചുവരുന്നു. കലാകായിക
മേളകളിലും ഐ.ടി മേളയിലും സബ്ജില്ലാ ജില്ലാ സംസ്ഥാന മേളകളിലും വിജയം കൈവരിക്കുവാന്‍ ഇവി
ടുത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദാര്‍ഹമായി ഇവിടെ സ്മരിക്കേണ്ടതാണ്.