
സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2018 ൽ എൻ എസ് എസ് ആരംഭിച്ചു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് എൻ എസ് എസ് വിഭാവനം ചെയ്യുന്ന ലക്ഷ്യം. ഓരോ വർഷവും അൻപത് വോളണ്ടിയേഴ്സ് തെരഞ്ഞെടുക്കപ്പെടുന്നു. മഴക്കാല പൂർവ്വശുചീകരണ പ്രവർത്തങ്ങളുടെ ഭാഗമായി,സ്കൂൾ തുറക്കുന്നതിനു മുൻപ് വോളണ്ടിയേഴ്സ് സ്കൂൾ ക്യാമ്പസും ക്ലാസ്സ് റൂമുകളും വൃത്തിയാക്കി." സമൃദ്ധി 2024" എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് അവ സ്കൂളിന് സമീപത്തുള്ള വീടുകളിൽ നട്ടുപിടിപ്പിച്ചു.ഐ എം എ യുടെ സഹകരണത്തോടെ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിന് മുൻഭാഗത്തെ റോഡരിക് വൃത്തിയായി.ഹരിതം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ചു ദത്തു ഗ്രാമത്തിൽ വിതരണം ചെയ്തു.