
കിഴക്കമ്പലം സെന്റ്.ജോസഫ്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2019 ൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചു.കുട്ടികളിൽ സ്വയം പര്യാപ്തതയും ഉത്തരവാദിത്വ ബോധവും ആത്മീയവും ശാരീരികവും സാമൂഹ്യവും ബൗദ്ധികവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.